ഗ്ളോബൽ ജോബ് വാച്ച് ടവർ
തൊഴിൽ അവസരം ഉണ്ടാക്കാൻ ഗ്ളോബൽ ജോബ് വാച്ച് ടവർ
സതേൺ കേരള എക്കണോമിക് കോറിഡോർ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മൂന്നു ജില്ലകളെ ഏകോപിപ്പിച്ചു സതേൺ സതേൺ കേരള എക്കണോമിക് കോറിഡോർ
MSME പദ്ധതിക്ക് 100 കോടി രൂപ
ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹനം. MSME പദ്ധതിക്ക് 100 കോടി രൂപ
തൊഴിൽ മേഖല പദ്ധതിക്കായി 2 കോടി
തൊഴിൽ മേഖല പദ്ധതിക്കായി 2 കോടി വകയിരുത്തും. ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കും. സാറ്റലൈറ്റ് ടെക്‌നോളജിയിൽ തൊഴിൽ സാധ്യത വർധിപ്പിക്കും
എക്കോണമി കോറിഡോര്‍
3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍
കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ
കെയർ ഗീവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആശുപത്രികളിൽ ആരംഭിക്കും.
കേരള നോളജ് വാലി
ഉന്നത വിദ്യാഭ്യാസ മേഖലക്കായി കേരള നോളജ് വാലി. ഏറ്റവും മികച്ച അക്കാദമിക്ക് പ്രോഗ്രാനുകൾ കൊണ്ടുവരും. മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. മുൻനിര സ്ഥാപങ്ങളുമായി സഹകരിക്കും
ഏറോ പാത്ത് ഏറോ സിറ്റി നടപ്പാക്കും
സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ. നിക്ഷേപങ്ങൾക്ക് ഉള്ള തടസ്സം ഇല്ലാതാക്കണം. അതിനായി ഇൻവെസ്റ്റ് കേരളം സെൽ സജ്ജമാക്കും
വിമാനത്താവള വികസനത്തിനായി 200 കോടി
വിമാനത്താവള വികസനത്തിനായി 200 കോടി 4 വിമാനത്താവളങ്ങളെ എകോപിപ്പിച്ച് പദ്ധതി
ഇൻവെസ്റ്റ് കേരളം സെൽ
ഇൻവെസ്റ്റ് കേരളം സെൽ നിക്ഷേപങ്ങൾക്കുള്ള തടസ്സം ഇല്ലാതാക്കും ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങൾ മാറ്റും.
റിസര്‍ച്ച് പാര്‍ക്ക്
ഐഐടി റിസര്‍ച്ച് പാര്‍ക്ക് മാതൃകയിൽ റിസര്‍ച്ച് പാര്‍ക്ക്. വകയിരുത്തുന്നത് 60 കോടി
ജെ സി ഡാനിയേലിന്റെ പേരിൽ ഫിലിം സിറ്റി
ജെ സി ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിം സിറ്റി. അതിനായി 100 കോടി വകയിരുത്തും.
ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും
ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും. 25 ലക്ഷം സൗജന്യ ഇൻഷുറൻസ് പദ്ധതി. ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തും.
ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി
ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തി.
ബ്രാൻഡ് കേരളം
സംസ്ഥാനത്തിന്റെ തനത് ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രാൻഡ് കേരളം.
കോഴിക്കോട് കള്‍ച്ചറൽ പാര്‍ക്ക്
കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കള്‍ച്ചറൽ പാര്‍ക്ക്.
ജെൻസികൾക്കായി സ്റ്റാർട്ട് അപ്
ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും
കര്‍ഷകര്‍ക്ക് കൈത്താങ്ങ്
കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. 3 വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം 1 കോടി ലിറ്ററാക്കി ഉയർത്തും.
രണ്ടാം ഭൂപരിഷ്കരണം
രണ്ടാം ഭൂപരിഷ്കരണത്തിൽ ലാൻഡ് മാനേജ്മെന്‍റ് നയം നടപ്പിലാക്കും. വ്യവസായങ്ങള്‍ക്ക് ഭൂമി ഉറപ്പാക്കും.
പ്രിയദർശിനി പദ്ധതിക്കായി 600 കോടി
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിൽ സ്ത്രീകള്‍ക്ക് സൌജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിക്കായി 600 കോടി വകയിരുത്തും.
വയനാട് കാസർഗോഡ് ഇടുക്കി ജില്ലകൾക്ക് പ്രത്യേക പാക്കേജ്
എൻഡോസൾഫാൻ ബാധിതർക്ക് പ്രത്യേക സഹായം. ദുരിത ബാധിതരെ സർക്കാർ ഏറ്റെടുക്കാൻ നടപടി.
തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും
പ്രാരംഭ പ്രവർത്തനങ്ങൾക്ക് 20 കോടി
സംസ്ഥാനത്ത് പുതിയതായി രണ്ട് മെഡിക്കൽ കോളജുകൾ
തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജ് സ്ഥാപിക്കും
റോഡ് ആർക്കിടെക്ചർ വിംഗ് രൂപീകരിക്കും
അഞ്ചുവർഷംകൊണ്ട് കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും BM & BC നിലവാരത്തിലേക്ക് ഉയർത്തും. AI സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡുകളുടെ പരിശോധന നടപ്പാക്കും.
ജലസേചന വകുപ്പിന് കീഴിലുള്ള ഇറിഗേഷൻ മ്യൂസിയം, അണക്കെട്ടുകളിലെ ഡാം ടൂറിസം, കനാൽ ടൂറിസം പദ്ധതി, ഇറിഗേഷൻ ഗസ്റ്റ് ഹൗസുകളുടെ നിർമ്മാണം തുടങ്ങിയവയിൽ സ്വകാര്യ പങ്കാളിത്തം. പിപിപി മോഡലിൽ വികസിപ്പിക്കും
സ്ത്രീസുരക്ഷ
സ്ത്രീകളും കുട്ടികളും പീഡനത്തിന് വിധേയരായ കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ സ്ത്രീകളെയും കുട്ടികളെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ മകൾക്കൊപ്പം എന്ന പേരിൽ പദ്ധതി. നഗരങ്ങളിൽ രാത്രികാല പോലീസ് പെട്രോളിങ്.
സർക്കാർ ജീവനക്കാർക്ക് DA – DR മുടക്കം കൂടാതെ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം.പങ്കാളിത്ത പെൻഷൻ സംവിധാനം പരിഷ്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അഷ്വേർഡ് പെൻഷൻ സംവിധാനത്തെക്കുറിച്ച് പഠിക്കുമെന്നും ബജറ്റിൽ പറയുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് 120 ശതമാനം നികുതി
ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു. 40 ലക്ഷത്തിന് താഴെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയാണ് കുറച്ചത്. 40 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി പത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു.
ലഹരി തടയാൻ എക്‌സൈസ് ഓഫീസുകളിൽ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഉറപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. തൂഫാൻ ദി നാർകോ ഹണ്ടിന് പത്ത് കോടി രൂപ അനുവദിച്ചു.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യവസായത്തിന് നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസത്തിനും നൽകും. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കും. ബ്രാൻഡ് വയനാട് പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം
Read more
കോട്ടയത്തെ സ്കൈ വാക്കിംഗ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കരുനാഗപ്പള്ളി, ചാലക്കുടി മഞ്ചേശ്വരം എന്നിവിടങ്ങളിൽ റവന്യു ടവർ സ്ഥാപിക്കും. കൊല്ലം ചിന്നക്കടയിൽ സ്കൈവേയ്ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചു.







