KERALA BUDGET 2026: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി, സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാ​ഗിങ് തടയാൻ പദ്ധതി. സിദ്ധാർത്ഥിൻ്റെ പേരിൽ ആൻ്റി റാ​ഗിങ്ങ് പദ്ധതി പ്രഖ്യാപിച്ചു. പൂക്കോട് വെറ്റിനറി കോളേജിൽ റാ​ഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥിന്റെ പേരിലാണ് പദ്ധതി. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എസ്എഫ്ഐ നേതാക്കളുടെ റാ​ഗിങ്ങിനെ തുടർന്നാണ് സിദ്ധാർത്ഥ് ജീവനൊടുക്കിയത്.