കാസര്‍ഗോഡ് ഭക്ഷ്യവിഷബാധ; ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു, 14 പേര്‍ ചികിത്സയില്‍

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. 16 വയസുകാരിയായ ദേവനന്ദയാണ് മരിച്ചത്. നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകളാണ് ദേവനന്ദ. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.

ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ദേവനന്ദയെ കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ 14ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയാണ്.

കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പനിയും വയറിളക്കവും മൂലം ഇന്നലെ നാലു പേരെയും ഇന്ന് രാവിലെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടയില്‍ നിന്ന് ഷവര്‍മ പാഴ്‌സലായി വാങ്ങിക്കൊണ്ടു പോയ ചിലരും ചികിത്സ തേടിയിട്ടുണ്ട്.

Read more

ഛര്‍ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയെത്തിയതോടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ് ഷവര്‍മ്മ കഴിച്ചവര്‍ക്കാണ് ശാരീരിക പ്രശ്‌നങ്ങളുണ്ടായിരിക്കുന്നതെന്ന് കണ്ടെത്തിയത്.