കക്കയം ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; കുറ്റ്യാടി പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം

കനത്തമഴയെ തുടര്‍ന്ന് കക്കയം ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വരെയാവും ഉയര്‍ത്തുക.

Read more

ഡാം തുറക്കുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.