പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമന്റെ മരണം ആത്മഹത്യയെന്ന് സംശയിക്കുന്നതായി സുഹൃത്തും പൊതുപ്രവർത്തകനുമായ കെ.എം. ഷാജഹാന്‍. കുഞ്ഞാമനെ വീട്ടിൽ സന്ദർശിക്കുന്നതിന് എത്തയപ്പോഴാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഷാജഹാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തന്നെ കുഞ്ഞാമൻ ഫോൺ ചെയ്തിരുന്നതായും തിരക്കായതിനാൽ ഇന്നു കാണാമെന്ന് പറഞ്ഞതായും ഷാജഹാൻ പറയുന്നു. സുഹൃത്തിനോടൊപ്പം വീട്ടിലെത്തിയപ്പോൾ വായിക്കാത്ത പത്രവും, പുറത്ത് ചെരിപ്പു കിടന്നിട്ടും വിളിച്ചിട്ട് മറുപടിയില്ലാതിരുന്നതും ദുരൂഹമായി തോന്നി. പിന്നീട് റെസിഡൻസ് അസോസിയേഷൻകാരെത്തി പൊലീസിനെ വിളിച്ച് ചോദിച്ചാണ് അകത്ത് കടന്നത്.
അകത്ത് കയറി നോക്കിയപ്പോഴാണ് ഡൈനിങ് ഹാളില്‍ നിലത്ത് മലര്‍ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഛര്‍ദ്ദിച്ചതിന്റെ അവശിഷ്ടം മുഖത്തുണ്ടായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായാണ് കണ്ടപ്പൊ എനിക്ക് തോന്നിയത്’, ഷാജഹാൻ പറഞ്ഞു. പതിനഞ്ച് വർഷങ്ങള്‌ക്ക് മുൻപ് ഡോ. കുഞ്ഞാമൻ ആത്ഹത്യാശ്രമം നടത്തിയതായും ഷാജഹാൻ പറഞ്ഞു.
ആത്മഹത്യയാണോ അല്ലയോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷേ, ഇന്നലെ എന്നെ വിളിച്ചതില്‍ നിന്ന് അദ്ദേഹത്തിന് എന്നോട് എന്തോ പറയാനുണ്ടായിരുന്നു എനിക്ക് തോന്നുന്നത്. അത് ആത്മഹത്യയെ കുറിച്ചായിരുന്നോ എന്ന് എനിക്ക് അറിയില്ല. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് ഒരാള്‍ പറഞ്ഞത് കേട്ടു’, ഷാജഹാന്‍ പറഞ്ഞു.
അതേ സമയം ഡോ. എം കുഞ്ഞാമന്‍റെ വീട്ടിൽ നിന്ന് കുറിപ്പ് കണ്ടെത്തി പൊലീസ്. താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്നായിരുന്നു കുറിപ്പിലെ വരികളെന്ന് പൊലീസ് പറയുന്നു. ഇന്നലത്തെ തീയതിയിലാണ് കുറിപ്പുള്ളതെന്നും പൊലീസ് അറിയിച്ചു. എം കുഞ്ഞാമന്‍റെ വീടിന്റെ മുൻവശത്തെ മുറിയിൽ ടേബിളിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തിയത്. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്. കുഞ്ഞാമന്‍റെ വീട്ടിൽ പൊലീസ് പരിശോധന തുടരുകയാണ്.
Read more
പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനമായ ഡോ. എം കുഞ്ഞാമനെ ഇന്ന് വൈകിട്ടോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ജാതിവിവേചനത്തിനെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു കുഞ്ഞാമന്‍റേത്. 27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍.