'വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കാനാകില്ല'

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ചാര്‍ത്തി ജയിലില്‍ അടക്കാനാകില്ലന്ന് കോഴിക്കോട് അഡി. സെഷന്‍സ് കോടതി. മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യാണിന്ത്യ. ഇവിടെ അങ്ങിനെ സംഭവിക്കാന്‍ പാടില്ല. കുറ്റം ചെയ്തത് തെളിയിക്കേണ്ടത് നീതിപൂര്‍വ്വമായ വിചാരണയിലൂടെയായിരിക്കണം.

ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ ന്ല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോഴിക്കോട് അഡി ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജി പ്രിയവിധി പറഞ്ഞത്.

സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍ ബിന്‍ യൂസഫ് എന്നിവരടക്കം 4 പേര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാര്‍ക്കായി അഡ്വ. വി ഹരി ഹാജരായി. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ‘നാര്‍ക്കോട്ടിക്‌സ് ഈസ് ഡേര്‍ട്ടി ബിസിനസ്’ എന്ന വാര്‍ത്ത പരമ്പരക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് ആണ് കേസെടുത്തത്. ഇതേ തുടര്‍ന്ന് ജാമ്യമില്ലാവകുപ്പകളടക്കം ചുമത്തിയാണ് പൊലിസ് കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് ഓഫിസ് പൊലീസ് റെയ്ഡ് ചെയ്യുകയും ചെയ്തു.