ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി പ്രസിഡന്റ്; മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതായി കെസി വേണുഗോപാല്‍

തൃശൂര്‍ ഡിസിസി പ്രസിഡന്റായി അഡ്വ ജോസഫ് ടാജറ്റിനെ നിയമിച്ച് എഐസിസി. നേരത്തെ തൃശൂര്‍ മണ്ഡലത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നാലെ വലിയ ആഭ്യന്തരസംഘര്‍ഷങ്ങള്‍ പാര്‍ട്ടിയില്‍ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ ജോസ് വാളൂര്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

തുടര്‍ന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. മൂന്നുമാസത്തെ താത്കാലിക ചുമതലയായിരുന്നു നല്‍കിയത്. ഇതിന് പിന്നാലെയാണ് പുതിയ ഡിസിസി പ്രസിഡന്റായി ജോസഫ് ടാജറ്റിനെ എഐസിസി നിയമിച്ചിരിക്കുന്നത്. നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷ നേതാവാണ് ജോസഫ് ടാജറ്റ്.

Read more

നിയമനത്തിന് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതായി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ജോസഫ് ടാജറ്റിന്റെയും മുന്‍ എംഎല്‍എ അനില്‍ അക്കരയുടെയും പേരുകളാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.