'യു.എ.ഇ വിശുദ്ധനാട്, അവിടെ നിന്നും വരുന്ന ഖുര്‍ആന്‍ പ്യുവര്‍ അറബിക്ക്, കേരളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നത് കൂടുതലും അറബി മലയാളത്തില്‍', ചാനല്‍ ചര്‍ച്ചയില്‍ വിചിത്ര ന്യായീകരണവുമായി' ജെയ്ക്ക്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ വിചിത്ര ന്യായീകരണങ്ങളും വന്‍ അബദ്ധങ്ങളും വിളമ്പി ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മനോരമ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് ജെയ്ക്ക് വിഡ്ഢിത്തം വിളമ്പിയത്.

മന്ത്രി ജലീലിന്റെ ഖുര്‍ആന്‍ കടത്തുമായി ബന്ധപ്പെട്ടുളള വിവാദത്തില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് മറുപടി നല്‍കുന്നതിനിടേയാണ് ജെയ്ക്കിന് വന്‍ അബദ്ധം സംഭവിച്ചത്.

യുഎഇയില്‍ നിന്നും കൊണ്ട് വരുന്ന ഖുര്‍ആന്‍ പ്യുവര്‍ അറബിക്കാണെന്നും യുഎഇ ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് വിശുദ്ധ നാടാണെന്നും ജെയ്ക്ക് പറയുന്നു. കൂടാതെ കേരളത്തില്‍ അച്ചടിക്കുന്ന ബഹുഭൂരിപക്ഷം ഖുര്‍ആനും അറബിയിലല്ലെന്നും പകരം അറബി മലയാളത്തിലാണെന്നുമുളള കണ്ടുപിടുത്തവും ജെയ്ക്ക് നടത്തുന്നുണ്ട്.

ഖുര്‍ആന്‍ അച്ചടിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ നിരത്തി ജെയ്ക്കിനെ പരമാവധി തിരുത്താന്‍ പികെ ഫിറോസ് ശ്രമിക്കുന്നുണ്ടെങ്കിലും തന്റെ ന്യായവാദങ്ങളില്‍ തന്നെ അദ്ദേഹം ഉറച്ച് നില്‍ക്കുകയായിരുന്നു.

ലീഗിന്റെ പ്രതിനിധി വളരെ കൈയൊതുക്കത്തോടെ വിശുദ്ധ ഖുര്‍ആന്‍ കേരളത്തില്‍ കിട്ടാത്തതാണോ എന്നര്‍ത്ഥത്തില്‍ പറയുകയുണ്ടായി. ശ്രീ പികെ ഫിറോസിന് അറിയാന്‍ വയ്യാത്തത് കൊണ്ടല്ല പക്ഷെ അദ്ദേഹം ബോധപൂര്‍വ്വം അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങള്‍ മറച്ച് വെയ്ക്കുകയാണ്. കേരളത്തില്‍ പ്രിന്റ് ചെയ്യുന്ന വിശുദ്ധ ഖുര്‍ആന്റെ സവിശേഷതയെന്താണ്?. അത് മുസ്ലിം ലീഗ് ആകണമെന്നില്ല. നമ്മുടെ നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും അറിയാവുന്നതാണ് കേരളത്തില്‍ പ്രിന്റ് ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന വിശുദ്ധ ഖുര്‍ആനുകളുടേയും സവിശേഷത അത് അറബി മലയാളത്തിലാണ് എന്നതാണ്. ഇത് അവിടന്ന് കൊണ്ട് വന്നാല്‍ എന്താണ് പ്രത്യേകത. എനിക്ക് വളരെ പരിഹാസ്യമായി തോന്നി ചോദിക്കുന്നത് മുസ്ലിം ലീഗിന്റെ സമാദരണീയനായ നേതാവ് കൂടിയാണല്ലോ. യുഎഇയില്‍ നിന്നും കൊണ്ട് വരുന്ന വിശുദ്ധ ഖുര്‍ആന്‍ ഏതാ അത് പ്യുവര്‍ അറബിക്കാണ്. അതുതന്നെയാണ് അതിന്റെ പ്രത്യേകത. ലോകത്തെമ്പാടുമുളള ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചിടുത്തോളം അറേബ്യന്‍ രാജ്യങ്ങളെന്നത് വിശുദ്ധ നാടാണ്. ആ വിശുദ്ധ നാടുകളില്‍ നിന്നും കൊണ്ട് വരുന്ന മതഗ്രന്ഥങ്ങളെ അവര്‍ അസാധാരണമായി വിശുദ്ധിയോടെ സ്വീകരിക്കും” ജെയ്ക്ക് പറഞ്ഞു.

ചര്‍ച്ച കാണാം

https://www.facebook.com/100002366641873/posts/3507384199350434/