'പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല, ഞാനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ല'; കെ സുധാകരൻ

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസമായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള പ്രതിപക്ഷ നേതാവിന്റെ ഓണസദ്യ. മധ്യപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.

Read more

താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് മ‍‍ർദ്ദനമേറ്റ സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ കെ സുധാകരൻ തയ്യാറായില്ല.