'എല്ലാം ഗൂഢാലോചനയുടെ ഭാഗം, പിന്നിൽ മുൻപ് പാർട്ടിയിൽ ഉണ്ടായിരുന്ന ആൾ'; പീഡന പരാതി തള്ളി സി കൃഷ്ണകുമാർ

എറണാകുളം സ്വദേശിയായ യുവതിയുടെ പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ കൃഷ്ണകുമാർ ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും വ്യക്തമാക്കി. സ്വത്ത് തർക്കമാണ് പരാതിക്ക് പിന്നിലെന്നും വി കൃഷ്ണകുമാർ പറഞ്ഞു. നേരത്തെ ഗാർഹിക പീഡനപരതി നല്കിയിരുന്നെന്നും അത് കോടതി തള്ളിയതാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു.

കോടതി തള്ളിയ പരാതിയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സന്ദീപ് വാര്യരാണ് വീണ്ടും പരാതി ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.  സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതി കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. വ്യാജ പരാതികള്‍ നല്‍കിയവര്‍ക്കെതിരെയും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെയും നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

സന്ദീപ് വാര്യര്‍ ബിജെപിയില്‍ ഉണ്ടായിരുന്നപ്പോഴും ഇതേ പരാതി ഉയര്‍ത്തിപ്പിടിച്ചിരുന്നു. സിപിഐഎം നേതാവായിരുന്നു എതിര്‍കക്ഷിയുടെ അഭിഭാഷകന്‍ എന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് സ്വദേശിനിയാണ് സി കൃഷ്ണകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നല്‍കിയത്. രാജീവ് ചന്ദ്രശേഖറിന്റെ മെയില്‍ ഐഡിയിലേക്കാണ് പരാതി അയച്ചത്.

Read more