എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ, കോവിഡ് കണക്കുകളിൽ കൃത്രിമമോ?: പി.സി വിഷ്ണുനാഥ്

സംസ്ഥാന സർക്കാർ പുറത്തു വിടുന്ന കോവിഡ് കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ആരോപിച്ച് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷ്ണുനാഥ് സംശയങ്ങൾ ഉന്നയിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോവിഡ് കണക്കുകളിൽ കൃത്രിമമോ ?

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകൾ കുറച്ച്, കേസുകൾ കുറച്ചു കാണിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് ജൂൺ മാസത്തിൽ കോവിഡ് ടെസ്റ്റുകളിൽ വർദ്ധന വരുത്താൻ സർക്കാർ തീരുമാനിച്ചത്. അതിൽ തന്നെ ജൂലൈ ആറ് മുതലാണ് വലിയ തോതിൽ വർദ്ധനയുണ്ടായത്.

എന്നാൽ ഈ അടുത്ത ദിവസങ്ങളിൽ സർക്കാർ പുറത്തുവിട്ട കണക്കുകൾ പലതും അവിശ്വസനീയമാണ്.

ജൂലൈ 12ന് സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച ആകെ സാമ്പിളുകൾ 347529 ആണ്. 435 പോസിറ്റീവ് കേസുകളും.

എന്നാൽ ജൂലൈ 13 ലെ സർക്കാർ കണക്ക് പ്രകാരം പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 416282 ആണ്. 445 പോസിറ്റീവ് കേസുകളും.

ഒറ്റ ദിവസംകൊണ്ട് 68753 സാമ്പിളിന്റെ വർദ്ധന എങ്ങനെയുണ്ടായി ? അപ്പോഴും പോസിറ്റീവ് കേസുകൾ 445 മാത്രമാണ്.

സർക്കാർ രേഖ പ്രകാരം 12680 പേരുടെ സാമ്പിൾ പരിശോധിച്ചപ്പോൾ 435 പോസിറ്റീവും 68753 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച ദിവസം 445 പോസിറ്റീവും.

എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ…

– പി സി വിഷ്ണുനാഥ്

https://www.facebook.com/pcvishnunadh.in/posts/1984800541651293