തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം; ജീവനക്കാർക്ക്‌ ജാഗ്രത കുറവ് ഉണ്ടായതായി പ്രാഥമിക വിലയിരുത്തൽ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയുടെ സർജറി ചെയ്ത കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീഴ്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. രോഗികളുടെ പരിചരണത്തിൽ മെഡിക്കൽ കോളജ് ജീവനക്കാർക്ക്‌ ജാഗ്രത കുറവ് ഉണ്ടായി എന്നാണ് അനുമാനം. വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന് കൈമാറും. ശേഷം തുടർനടപടികൾ ഉണ്ടാകും.

സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ ആരോഗ്യമന്ത്രി നിയോഗിച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട്‌ സമർപ്പിക്കണമെന്നായിരുന്നു കെ മുരളീധരന്റെ നിർദേശം. മോശമായി പെരുമാറിയ ജീവനക്കാർക്ക് കൗൺസിലിങ്ങ് നൽകുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. ഓർത്തോ സർജറി വിഭാഗം തലവന്മാരും അംഗങ്ങളാണ്.

Read more

പാരിപ്പള്ളി സ്വദേശിയായ രാജേന്ദ്രപ്രസാദിനാണ് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്. കാലിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്തായിട്ടല്ല പുഴുവിനെ കണ്ടെത്തിയത് മറിച്ച് അതിന് പുറം ഭാഗത്താണ് പുഴുവിനെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ മുറിവിന് ചുറ്റും വൃത്തിയാക്കുന്നതിൽ വീഴ്ചസംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം. ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിന് ചുറ്റും ഒന്നിൽകൂടുതൽ തവണ വൃത്തിയാക്കണമെന്നാണ് ചട്ടം.