'പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാം, കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ല'; ബിനോയ് വിശ്വം

കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീയിലെ പ്രശ്‌നപരിഹാരത്തിന് പിന്നാലെ വീണ്ടും പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎമ്മും സർക്കാരും തന്ന പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് ബിനോയ് വിശ്വം പറഞ്ഞു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ല. സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയിലെ എതിർപ്പിനെ തുടർന്ന് പദ്ധതിയിൽ നിന്നും പിന്മാറാൻ ധാരണയായിരുന്നു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് പലമടങ്ങ് ദുർബലമായി. എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനം എല്ലായിടത്തും മാറ്റമുണ്ടാക്കിയെന്ന് പറഞ്ഞ ബിനോയ് വിശ്വം എൽ‌ഡ‍ിഎഫ് മിഷനറി പൂർണമായും സജ്ജമാണെന്നും വ്യക്തമാക്കി.

Read more