പള്ളി വികാരിയുടെ ബിജെപി പ്രവേശനം സഭാ നിയമങ്ങൾക്ക് വിരുദ്ധം; ഫാ. കുര്യാക്കോസ് മറ്റത്തിനെ ചുമതലയിൽ നിന്നും മാറ്റി, വിശദീകരണവുമായി ഇടുക്കി രൂപത

ഇടുക്കിയിൽ കത്തോലിക്കാ സഭയിലെ പുരോഹിതൻ ബിജെപിയിൽ ചേർന്ന സംഭവത്തിൽ നടപടിയും വിശദീകരണവുമായി ഇടുക്കി രൂപത. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതോടെ മങ്കുവ പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റത്തിലിനെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. ഈ നടപടിയിൽ വിശദീകരണവുമായാണ് ഇടുക്കി രൂപത രംഗത്തെത്തിയിരിക്കുന്നത്.

പാർട്ടിയിൽ അംഗത്വമെടുത്തത് സഭാ നിയമങ്ങൾക്ക് വിരുദ്ധമാണ്. വികാരിയുടെ ചുമതലയുള്ളയാൾ പാർട്ടി അംഗത്വം എടുക്കുന്നത് ഇടവക അംഗങ്ങൾക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കുമെന്നും അക്കാരണത്താലാണ് ഫാ. കുര്യാക്കോസ് മറ്റത്തിനെ ചുമതലയിൽ നിന്നും മാറ്റി നടപടി എടുത്തതെന്നും മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ ജിൻസ് കാരക്കാട്ടിൽ വിശദീകരിച്ചു.

റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തേ തുടര്‍ന്നാണ് സഭാ നിലപാട്. അരമനയില്‍ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തി വൈദികനെ പ്രായമായ പുരോഹിതര താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയിരുന്നു.

കൊന്നത്തടി മാങ്കുവ സെന്‍റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികനായ ഫാ. കുര്യാക്കോസ് മറ്റം അടുത്ത കാലത്താണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ക്രൈസ്തവര്‍ക്ക് ചേരാന്‍ പറ്റാത്ത പാര്‍ട്ടിയാണിതെന്ന് തോന്നുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് പാർട്ടി അംഗത്വം സ്വീകരിച്ചശേഷം പ്രതികരിച്ചത്. പുതിയ കാലത്തിൽ ബിജെപി കത്തോലിക്കർക്ക് ചേരാൻ പറ്റാത്ത പാർട്ടിയായി കാണുന്നില്ല. ചേരുവാനും കാര്യങ്ങൾ പഠിക്കുവാനും എല്ലാവരും ബാധ്യസ്ഥരാണെന്നുമായിരുന്നു ഫാദർ കുര്യാക്കോസിന്റെ വാക്കുകൾ.