ഡിഎല്‍എഫില്‍ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്; വെള്ളം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും

കൊച്ചിയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിരവധിയാളുകള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തില്‍ അടിയന്തര നടപടിയുമായി ആരോഗ്യ വകുപ്പ്. ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ 441 പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റിലെത്തിക്കുന്ന വെള്ളം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

തൃക്കാക്കര കേന്ദ്രീകരിച്ച് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. രോഗ വ്യാപനം തടയാനായി ഫില്‍റ്റര്‍ ചെയ്ത വെള്ളം ഉള്‍പ്പെടെ തിളപ്പിച്ച് തണുപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. ഫ്‌ളാറ്റില്‍ നിന്ന് ശേഖരിച്ച വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Read more

ഇതിന്റെ പരിശോധന ഫലം വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. എന്നാല്‍ വെള്ളത്തിന്റെ പരിശോധന ഫലം വൈകുമെന്നാണ് ലഭിക്കുന്ന വിവരം.