നിലമ്പൂർ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പാർട്ടിയിൽ പരോക്ഷ വിമർശനം. എം വി ഗോവിന്ദന്‍റെ ആർഎസ്എസ് ബന്ധ പരാമർശത്തിലാണ് വിമർശനം ഉയര്‍ന്നത്. വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. എളമരം കരീമും പി രാജീവുമാണ് വിമർശനം ഉന്നയിച്ചത്.
എം വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. എം സ്വരാജ് വോട്ട് പിടിച്ചിട്ടും പാർട്ടി തോറ്റു. സ്വരാജ് വ്യക്തിപരമായി പതിനായിരം വോട്ടെങ്കിലും പിടിച്ചെന്നാണ് വിലയിരുത്തൽ. പാർട്ടി വോട്ടിലാണ് ചോർച്ച ഉണ്ടായത്. പാർട്ടി വോട്ട് ചോർച്ചയിൽ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എം സ്വരാജിന്‍റെ തോല്‍വിയില്‍ സിപിഎമ്മിൽ സ്വയം വിമർശനവുമുയർന്നു. നിലമ്പൂരിൽ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനം. ശരിയായ വിലയിരുത്തൽ ഇല്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. അതേസമയം നിലമ്പൂർ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞിരുന്നു.