വിദ്വേഷ പ്രചാരണം; പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുത്തു

വിദ്വേഷ പ്രചാരണം നടത്തി എന്ന ആരോപണത്തെ തുടർന്ന് വിശ്വഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ “മാധ്യമം” പത്രത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഐഡി​യ​ൽ പ​ബ്ലി​ക്കേ​ഷ​ൻ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ടി.​കെ ഫാ​റൂ​ഖി​​​​ന്‍റെ പരാ​തിയി​ൽ ചേ​വായൂ​ർ പൊ​ലീ​സാണ്​ കേ​സ്​ രജി​സ്​​റ്റ​ർ ചെ​യ്​​തത് എന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു. മുസ്ലിങ്ങളല്ലാത്ത 102 പേരെ “മാധ്യമം” ദിനപത്രത്തില്‍ നിന്നും ഒഴിവാക്കുന്നു എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്റെ വിവാദമായ ഫെയ്സ്ബുക്ക് പോസ്റ്റ്.

സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന് പ്രതീഷ് വിശ്വനാഥിനെതിരെ ഒട്ടനവധി പരാതികള്‍ ഉണ്ട്. ബാബറി വിധിയുടെ ദിവസം ഉൾപ്പെടെ വിവാദ പരാമര്‍ശം നടത്തിയതിന് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. “ഇന്ന് നമുക്ക് യഥാർത്ഥ ദീപാവലി… ജയ് ശ്രീറാം” എന്ന അടിക്കുറിപ്പോടെയാണ് പ്രതീഷ് വിശ്വനാഥ് ബാബറി വിധിക്ക് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.

https://www.facebook.com/pratheeshv1/posts/2531016040269379

Read more

മറ്റൊരു പോസ്റ്റിൽ “ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നത് തീവ്രവാദമാണെങ്കിൽ ഞാൻ തീവ്രവാദിയാണ്” എന്നും പ്രതീഷ് കുറിച്ചതായി ആരോപണം ഉണ്ട്. ഡൽഹിയിലെ കേരളഹൗസില്‍ ബീഫ് ഇറച്ചിയുണ്ടെന്ന് പ്രചാരണം നടത്തിയതിന് പിന്നിലും ഇദ്ദേഹമാണെന്ന് പരാതി ഉയര്‍ന്നിരുന്നു.