ബാധ്യതകളും ഉത്തരവാദിത്തവും മുഴുവന്‍ സംസ്ഥാനത്തിന്, അധികാരം യൂണിയന് ഇതാണ് പിഎംശ്രീ എംഒയുവിന്റെ പൊതുസ്വഭാവമെന്ന് ഹരീഷ് വാസുദേവന്‍; 'ഇതെല്ലാം വെറും ഗുണ്ടാണെന്നു ഒരാള്‍ പറഞ്ഞാല്‍ അയാളെ വിശ്വസിപ്പിക്കാനെങ്കിലും സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ രേഖകള്‍ പുറത്തുവിടണം'

പിഎംശ്രീ കരാറില്‍ ഒപ്പിട്ടാല്‍ ഒപ്പിട്ടാല്‍ ഭാവിയില്‍ ഏതെങ്കിലും ഫണ്ടുകള്‍ മുടക്കമില്ലാതെ നല്‍കാമെന്നോ, അത് കിട്ടിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നടപടി സ്വീകരിക്കാമെന്നോ എംഒയുവില്‍ ഇല്ലെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി. പലതരം കരാറുകള്‍ ജോലിയുടെ ഭാഗമായി കണ്ടിട്ടുണ്ടെന്നും ഒരു കക്ഷിക്ക് മാത്രം റദ്ദാക്കാനുള്ള വ്യവസ്ഥ ഉള്ള കരാര്‍ അധികം കണ്ടിട്ടില്ലെന്നും അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ പറയുന്നു. കരാര്‍ എന്നാല്‍ ഇരുകൂട്ടര്‍ക്കും അവകാശ അധികാരങ്ങള്‍ ഉണ്ടാവണം. എകപക്ഷീയമാകരുത്. PM SHRI ഏകപക്ഷീയമല്ലേ? എന്ന ചോദ്യമാണ് ഹരീഷ് വാസുദേവന്‍ ഉന്നയിക്കുന്നത്. ഫണ്ട് കിട്ടാന്‍ വേണ്ടി പിഎംശ്രീയില്‍ ഒപ്പുവെച്ചുവെന്ന സിപിഎമ്മിന്റെ ന്യായീകരണത്തെ ചോദ്യം ചെയ്യുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.

ഇത് ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രം SSK ഫണ്ടുകള്‍ തടഞ്ഞു വെയ്ക്കുമെന്ന് കാണിക്കുന്ന ഒരു കടലാസും / ഉത്തരവും ഇതുവരെ ആരെങ്കിലും പുറത്തുവിട്ടിട്ടില്ല. പിടിച്ചുവെച്ചിരിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് കാണിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്തുകളോ ആവശ്യങ്ങളോ കണ്ടിട്ടില്ല. അതൊക്കെ ശരിക്കും ഉണ്ടോ? ഇത് ഒപ്പിട്ടാല്‍ സ്‌കീം ഫണ്ടുകള്‍ തരുമെന്ന് ഉറപ്പല്ലേ എന്ന് ചോദിക്കുന്ന കത്തുകള്‍ പോലുമില്ല ഇതെല്ലാം വെറും ഗുണ്ടാണെന്നു ഒരാള്‍ പറഞ്ഞാല്‍ അയാളെ വിശ്വസിപ്പിക്കാനെങ്കിലും സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ രേഖകള്‍ പുറത്തുവിടണം.

ബാധ്യതകളും ഉത്തരവാദിത്തവും മുഴുവന്‍ സംസ്ഥാനത്തിന്, അധികാരം യൂണിയന് ഇതാണ് ഈ MOU വിന്റെ പൊതുസ്വഭാവമെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ഒപ്പിട്ടാല്‍ ഭാവിയില്‍ ഏതെങ്കിലും ഫണ്ടുകള്‍ മുടക്കമില്ലാതെ നല്‍കാമെന്നോ, അത് കിട്ടിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് നടപടി സ്വീകരിക്കാമെന്നോ MoU വിലില്ല. ഇത് CPI-CPIM പ്രശ്‌നമല്ലെന്നും മുന്നണി സമവായമല്ല പരിഹാരമെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രി CPI സെക്രട്ടറിയുമായി ഇരുന്നാല്‍ മുന്നണിയില്‍ ഇത് തീര്‍ന്നേക്കും – പ്രശ്‌നം അതിനും പുറത്താണ്. വിദ്യാഭ്യാസത്തില്‍ ഓരോ മലയാളിയും Stakeholder ആയ പ്രശ്‌നമാണെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു.

Stakeholders നു വേണ്ടി സ്റ്റേറ്റ് ഏര്‍പ്പെടുന്ന കരാര്‍ ആണ്. ഇതില്‍ സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കാന്‍ ഒപ്പിടുന്നതിന് മുന്‍പ് ഒപ്പിട്ടവര്‍ ശ്രമിച്ചോ, അതോ താല്‍പ്പര്യങ്ങള്‍ ഹനിച്ചോ എന്നതാണ് കാതലായ ചോദ്യമെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. നാളെ ഫെഡറലിസത്തിനു പരിക്കുണ്ടാക്കുന്ന ഏത് കരാറില്‍ ഒപ്പിടുന്നതിന് മുന്‍പും ഉണ്ടാകേണ്ട പൊതു ജാഗ്രതയും സ്‌ക്രൂട്ടിനിയും ആണ്. അതിനുള്ള SoP ഭാവി സര്‍ക്കാറുകള്‍ക്കും ബാധകമായി ഇപ്പോള്‍ ഉണ്ടാകണം. സൈബര്‍ കടന്നലുകളെക്കൊണ്ട് CPI ക്കാരെ ട്രോളി ഒരു ജനാധിപത്യ പ്രശ്‌നം പരിഹരിക്കാമെന്ന് സിപിഎം കരുതരുതെന്നും ഹരീഷ് വാസുദേവന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Coercive Action / Pressure ഉപയോഗിച്ച് ഒരു കക്ഷിയെ മറ്റൊരു കക്ഷി ഏകപക്ഷീയമായ വ്യവസ്ഥയുള്ള കരാറില്‍ ഒപ്പിടീച്ചാല്‍ അത് അസാധുവാക്കാന്‍ വ്യവസ്ഥയുണ്ട്. ഇരുകൂട്ടരും സ്വമനസാലെ സ്വീകരിക്കേണ്ട ഒന്നാണ് കരാര്‍. Stakeholders are capable and educated enough to understand the pros and cons of such MoUs. ഇതൊരു ഭരണഘടനാ ആക്ഷനോ Statutory Action ഓ അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

Read more

അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.
പലതരം കരാറുകൾ ജോലിയുടെ ഭാഗമായി  
കണ്ടിട്ടുണ്ട് – ഒരു കക്ഷിക്ക് മാത്രം റദ്ദാക്കാനുള്ള വ്യവസ്ഥ ഉള്ള കരാർ അധികം കണ്ടിട്ടില്ല. കരാർ എന്നാൽ ഇരുകൂട്ടർക്കും അവകാശ അധികാരങ്ങൾ ഉണ്ടാവണം. എകപക്ഷീയമാകരുത്. PM SHRI ഏകപക്ഷീയമല്ലേ?
ബാധ്യതകളും ഉത്തരവാദിത്തവും മുഴുവൻ
സംസ്ഥാനത്തിന്, അധികാരം യൂണിയന് ഇതാണ് ഈ MOU വിന്റെ പൊതുസ്വഭാവം.
ഇത് ഒപ്പിട്ടാൽ ഭാവിയിൽ ഏതെങ്കിലും ഫണ്ടുകൾ മുടക്കമില്ലാതെ നൽകാമെന്നോ, അത് കിട്ടിയില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് നടപടി സ്വീകരിക്കാമെന്നോ MoU വിലില്ല.
ഇത് ഒപ്പിട്ടില്ലെങ്കിൽ കേന്ദ്രം SSK ഫണ്ടുകൾ തടഞ്ഞു വെയ്ക്കുമെന്ന് കാണിക്കുന്ന ഒരു കടലാസും / ഉത്തരവും ഇതുവരെ ആരെങ്കിലും പുറത്തുവിട്ടിട്ടില്ല. പിടിച്ചുവെച്ചിരിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് കാണിക്കുന്ന സംസ്ഥാന സർക്കാരിന്റെ കത്തുകളോ ആവശ്യങ്ങളോ കണ്ടിട്ടില്ല. അതൊക്കെ ശരിക്കും ഉണ്ടോ? ഇത് ഒപ്പിട്ടാൽ സ്കീം ഫണ്ടുകൾ തരുമെന്ന് ഉറപ്പല്ലേ എന്ന് ചോദിക്കുന്ന കത്തുകൾ പോലുമില്ല!! ഇതെല്ലാം വെറും ഗുണ്ടാണെന്നു ഒരാൾ പറഞ്ഞാൽ അയാളെ വിശ്വസിപ്പിക്കാനെങ്കിലും സർക്കാർ സമ്മർദ്ദത്തിലായ രേഖകൾ പുറത്തുവിടണം.
Coercive Action / Pressure ഉപയോഗിച്ച് ഒരു കക്ഷിയെ മറ്റൊരു കക്ഷി ഏകപക്ഷീയമായ വ്യവസ്ഥയുള്ള കരാറിൽ ഒപ്പിടീച്ചാൽ അത് അസാധുവാക്കാൻ വ്യവസ്ഥയുണ്ട്. ഇരുകൂട്ടരും സ്വമനസാലെ സ്വീകരിക്കേണ്ട ഒന്നാണ് കരാർ.
ഇത് CPI-CPIM പ്രശ്നമല്ല. മുന്നണി സമവായമല്ല പരിഹാരവും. മുഖ്യമന്ത്രി CPI സെക്രട്ടറിയുമായി ഇരുന്നാൽ മുന്നണിയിൽ ഇത് തീർന്നേക്കും – പ്രശ്നം അതിനും പുറത്താണ്. വിദ്യാഭ്യാസത്തിൽ
ഓരോ മലയാളിയും Stakeholder ആയ പ്രശ്നമാണ്. Stakeholders are capable and educated enough to understand the pros and cons of such MoUs. ഇതൊരു ഭരണഘടനാ ആക്ഷനോ Statutory Action ഓ അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. Stakeholders നു വേണ്ടി സ്റ്റേറ്റ് ഏർപ്പെടുന്ന കരാർ ആണ്. ഇതിൽ സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം സംരക്ഷിക്കാൻ ഒപ്പിടുന്നതിന് മുൻപ് ഒപ്പിട്ടവർ ശ്രമിച്ചോ, അതോ താൽപ്പര്യങ്ങൾ ഹനിച്ചോ എന്നതാണ് കാതലായ ചോദ്യം.
ഇത് ഏതൊരു സ്റ്റേറ്റിലും ഏതൊരു സർക്കാരും നാളെ ഫെഡറലിസത്തിനു പരിക്കുണ്ടാക്കുന്ന ഏത് കരാറിൽ ഒപ്പിടുന്നതിന് മുൻപും ഉണ്ടാകേണ്ട പൊതു ജാഗ്രതയും സ്ക്രൂട്ടിനിയും ആണ്. അതിനുള്ള SoP ഭാവി സർക്കാറുകൾക്കും ബാധകമായി ഇപ്പോൾ ഉണ്ടാകണം.
സൈബർ കടന്നലുകളെക്കൊണ്ട് CPI ക്കാരെ ട്രോളി ഒരു ജനാധിപത്യ പ്രശ്നം പരിഹരിക്കാമെന്ന് കരുതരുത്.