ഗവര്‍ണറുടെ ഷാളിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ആരിഫ് മുഹമ്മദ് ഖാന്‍

പാലക്കാട് നടന്ന ചടങ്ങിനിടെ ഗവര്‍ണര്‍ കഴുത്തില്‍ അണിഞ്ഞ ഷാളിനു തീപിടിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശബരി ആശ്രമത്തില്‍ നടന്ന ചടങ്ങിനിടെയാണ് ഗവര്‍ണറുടെ കഴുത്തില്‍ കിടന്ന ഷാളിലേക്ക് തീപിടിച്ചത്. ഗാന്ധിജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെയാണ് സമീപത്തിരുന്ന നിലവിളക്കില്‍നിന്നും ഷാളിലേക്ക് തീ പടരുകയായിരുന്നു. ഇന്നു രാവിലെ 10.30നായിരുന്നു സംഭവം.

Read more

ഷാളില്‍ തീപിടിച്ച വിവരം സംഘാടകരാണ് ഗവര്‍ണറെ അറിയിച്ചത്. ഉടന്‍ തന്നെ ഗവര്‍ണര്‍ ഷാള്‍ ഊരി മാറ്റി. സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചു. സംഭവത്തില്‍ ഗവര്‍ണര്‍ക്ക് ഉള്‍പ്പെട്ടെ ആര്‍ക്കും പരിക്കില്ല. വസ്ത്രത്തില്‍ തീപിടിക്കാതെ ഷാള്‍ പെട്ടന്ന് ഊരി മാറ്റയതോടെയാണ് ഗവര്‍ണര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗവര്‍ണര്‍ പാലക്കാട് നിന്നും മടങ്ങിയത്.