സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്ന് വർധനവ്. പവന് 2,120 രൂപ വര്‍ധിച്ച് 1,14,840 രൂപയാണ് വില. കഴിഞ്ഞ ദിവസം 1,11,720 രൂപയായിരുന്നു. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയുമായി. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,736 രൂപ വർധിച്ച് 93,960 രൂപയായി.
24 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 1,25,280 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ നിലവിൽ ഔൺസിന് 4,960 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. പല ദിവസങ്ങളിലും ഒന്നിലേറെ തവണയാണ് വില വ്യത്യാസപ്പെടുന്നത്.
വെള്ളിയും നേരിയ തോതില്‍ ഉയര്‍ന്നു. 0.40 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 77.8 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്.







