ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 32 റൺസിന്റെ ജയം. ഇതോടെ ചെന്നൈ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ്. ചെന്നൈക്കായി മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. 32 പന്തിൽ 48 റൺസാണ് താരം അടിച്ചെടുത്തത്.
ചെന്നൈ സൂപ്പർ കിംഗ്സിനോടേറ്റ തോൽവിക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വൈസ് ക്യാപ്റ്റനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത്. നാളുകൾ ഏറെയായി മോശം പ്രകടനമാണ് റിങ്കു കളിക്കളത്തിൽ കാഴ്ച വെക്കുന്നത്.
Read more
“റിങ്കു സിംഗ് അത്ര വലിയ അപകടകാരിയായൊരു താരമൊന്നുമല്ല. വർഷങ്ങൾക്ക് മുൻപ് അവൻ അഞ്ച് സിക്സറുകൾ നേടിയിരുന്നു, ആളുകൾ ഇപ്പോഴും അതിന്റെ പേരിലാണ് അവനെ ആഘോഷിക്കുന്നത്. സിംഗിളുകളും ഡബിളുകളും എടുക്കാനാണ് അവന് മിടുക്ക്. 170 റൺസ് ഒക്കെ ചേസ് ചെയ്യാനേ അവനെക്കൊണ്ട് സാധിക്കൂ. അവനെ അഞ്ചാം നമ്പറിൽ ഇറക്കുന്നതിൽ യാതൊരു അർത്ഥവുമില്ല,” ശ്രീകാന്ത് പറഞ്ഞു.







