വരുന്നു, മരങ്ങൾ നടുന്നു, പോകുന്നു; മിന്നൽ വേഗത്തിൽ പുറത്തായ റിഷഭ് പന്തിനെതിരെ വൻ ആരാധകരോഷം

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയൻസ്റ്റിനെ 5 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആർസിബി. ബോളർമാരുടെയും ബാറ്റ്‌സ്മാന്മാരുടെയും വെടിക്കെട്ട് പ്രകടനത്തിനായിരുന്നു ആരാധകർ ഇന്നലെ സാക്ഷിയായത്.

34 പന്തിൽ ഒരു സിക്‌സറും ആറ് ഫോറുകളും അടക്കം 49 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ആർസിബിയുടെ ടോപ് സ്കോർ. ക്യാപ്റ്റൻ രജത് പാട്ടീദാർ 27 റൺസും ജിതേഷ് ശർമ 23 റൺസും നേടി. ടിം ഡേവിഡും റൊമാരിയോ ഷെപ്പെർഡും പുറത്താകാതെ 14 റൺസ് വീതം നേടി. ലഖ്‌നൗവിനായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റ് നേടി.

എൽഎസ്ജിക്ക് വേണ്ടി വീണ്ടും ഫ്ലോപ്പായിരിക്കുകയാണ് ക്യാപ്റ്റൻ റിഷഭ് പന്ത്. ആദ്യ മൂന്നു പന്തുകൾ നേരിട്ട താരം എൽബോയ്ക്ക് പരിക്ക് സംഭവിച്ച് റിട്ടയേർഡ് ഹാർട്ട് ആയി മടങ്ങുകയായിരുന്നു. എന്നാൽ റൺസ് കുറവായിരുന്നതിനാൽ താരം വീണ്ടും കളിക്കളത്തിലേക്ക് എത്തുകയായിരുന്നു.

Read more

പക്ഷെ മിന്നൽ വേഗത്തിൽ തന്നെ പന്ത് പുറത്തായി. ഭുവനേശ്വർ കുമാർ എറിഞ്ഞ പന്തിൽ ഫിൽ സാൾട്ടിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ഇതോടെ പന്തിനു നേരെ ആരാധകർ തിരിഞ്ഞിരിക്കുകയാണ്‌. ഇനിയുള്ള മത്സരങ്ങളിലും താരം മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ഉടൻ തന്നെ ടീമിൽ നിന്ന് പുറത്ത് പോയേക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.