കെ.ബി ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി. മുന്‍മന്ത്രിയും മുന്‍ പത്തനാപുരം എംഎല്‍യുമായിരുന്ന ഗണേഷ് കുമാറിന് മാത്രം ഇക്കുറി ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പുതുക്കി നല്‍കിയില്ല. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡിലെ ഒന്‍പത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതില്‍ എട്ടുപേരുടെ അംഗത്വം പുതുക്കിനല്‍കി. എന്നാല്‍, ഗണേഷ് കുമാറിന്റേത് മാത്രം പുതുക്കിയില്ല.
ഗണേഷിന് പകരം ബി.ആര്‍.കെ ബാബുവിനെയാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡിലേക്ക് എടുത്തിരിക്കുന്നത്. നേരത്തെ പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയനില്‍നിന്നും അദ്ദേഹം പുറത്തായിരുന്നു. പിന്നാലെയാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും നഷ്ടമായത്. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട വിവിധ ആരോപണങ്ങള്‍ ഗണേഷ് കുമാറിനെതിരേ ഉയര്‍ന്നിരുന്നു.
പത്മ കഫെയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് താലൂക്ക് യൂണിയനില്‍നിന്ന് പകുതിയിലധികം അംഗങ്ങള്‍ രാജിവെക്കുകയും യൂണിയന്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.
Read more
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ഗണേഷിന് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു. എന്‍എസ്എസ് നേൃത്വത്തിനെതിരേ ഗണേഷ് അടുത്തിടെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.







