ഇന്ധനവില ഇന്നും കൂട്ടി, നൂറ് കടന്ന് ഡീസല്‍ വില

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 107 രൂപ കടന്നു. കൊച്ചിയിൽ ഡീസലിന് 98. 62 രൂപയും പെട്രോളിന് 104.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റർ ഡീസലിന് 98.93 രൂപയായി. പെട്രോളിന് 105.26 രൂപയാണ് വില.