ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളാണ് ശിഖർ ധവാൻ. രോഹിത് ശർമ്മയ്ക്കൊപ്പം ചേർന്ന് ധവാൻ വിവിധ ഫോർമാറ്റുകളിൽ ഉണ്ടാക്കിയ കൂട്ടുകെട്ടുകൾ ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ആദ്യമായി കണ്ട അനുഭവം ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ് താരം. ദി വൺ: ക്രിക്കറ്റ്, മൈ ലൈഫ് ആൻഡ് മോർ എന്ന തന്റെ ഓർമ്മപുസ്തകത്തിലാണ് ധവാൻ ഇക്കാര്യം വിവരിച്ചത്.
2010 സമയത്ത് ഇന്ത്യയുടെ ഏകദിന ടീമിൽ താൻ എത്തിയപ്പോഴാണ് സഹതാരമായ ധോണിയോട് ഇക്കാര്യം പറഞ്ഞതെന്ന് ധവാൻ പറയുന്നു. ധോണിയെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹത്തെ ഒരു ബോളിവുഡ് ചിത്രത്തിൽ കാസ്റ്റ് ചെയ്യണമെന്ന് താൻ ആഗ്രഹിച്ചതായി ധവാൻ പറഞ്ഞു. അന്ന് നീളമുളള മുടിയും നല്ല ചിരിയുമുളള ഒരു സിനിമാ താരത്തെ പോലെയായിരുന്നു ധോണിയുണ്ടായിരുന്നത്.
Read more
എംഎസുമായി സംസാരിച്ചിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തോട് പറഞ്ഞു; “എനിക്ക് ഇന്ത്യക്ക് വേണ്ടി കളിക്കണം, നിന്നെ ഒരു ബോളിവുഡ് താരമാക്കണം. ഇതുകേട്ട് തലയാട്ടി ചിരിക്കുകയാണ് ധോണി ചെയ്തതെന്ന്” ശിഖർ ധവാൻ ഓർത്തെടുത്തു. ഇന്ത്യയ്ക്കായി 34 ടെസ്റ്റുകൾ കളിച്ച ധവാൻ 2315 റൺസും, 167 ഏകദിനങ്ങളിൽ നിന്നായി 6793 റൺസും, 68 ടി20 മത്സരങ്ങളിൽ നിന്ന് 1759 റൺസും നേടിയിട്ടുണ്ട്.