ബലാത്സംഗ കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെക്ഷന്‍സ് ജില്ലാ കോടതി തള്ളി.കേസില്‍ വിചാരണ കൂടാതെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹര്‍ജി നല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന് കോടതി നിരീക്ഷിച്ചു. ഈ മാസം 24-ന് ഫ്രാങ്കോ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നും അന്ന് മാധ്യമങ്ങള്‍ക്കും പ്രോസിക്യൂഷന്‍ എജന്‍സിക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹര്‍ജി പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. എന്നാല്‍ അപ്പീല്‍ നല്‍കുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.