അഭ്യൂഹങ്ങൾക്കൊടുവിൽ സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജിപിയിലേക്ക്. നേതാക്കളുടെ സൗകര്യാർഥം ഉടൻ പാർട്ടി പ്രവേശനം ഉണ്ടാകുമെന്ന് രാജേന്ദ്രൻ പറഞ്ഞു. ‘ഞാൻ ബിജെപിയിൽ ചേരും, ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മുന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കും’- എസ രാജേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തതെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
Read more
ഏറെനാളായി സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു എസ് രാജേന്ദ്രൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് എസ് രാജേന്ദ്രനെ പാർട്ടിയിൽനിന്നും പുറത്താക്കിയിരുന്നു. പിന്നീട് പാർട്ടിയുമായി അകൽച്ചയിലായിരുന്നു എസ് രാജേന്ദ്രൻ. അതിനിടെ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ചേരുമെന്ന് അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു.







