പാലക്കാട് ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം: ആറ് പേര്‍ക്ക് പരിക്ക്; കേസെടുത്ത് പൊലീസ്

പാലക്കാട് ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ആറു പേര്‍ക്ക് പരിക്ക്. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് അപകടമുണ്ടായത്.
രാത്രി 9.45ഓടെയാണ് അപകടം.

വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. വെടിപ്പുരയുടെ ഓട് പൊട്ടിത്തെറിച്ചാണ് ആറു പേര്‍ക്കും പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ഉത്സവ കമ്മറ്റിക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.