മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ച വിജയം; സിനിമ സംഘടനകളുടെ സൂചന സമരം പിൻവലിച്ചു

സിനിമ സംഘടനകളുടെ സൂചന സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ച വിജയയിച്ചതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. വിനോദ നികുതിയിൽ ഇളവ് നൽകാമെന്ന് ഉറപ്പു നൽകിയ സാംസ്കാരിക വകുപ്പ് മന്ത്രി, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അറിയിച്ചു. സിനിമ സംഘടനകളുടെ ആവശ്യങ്ങൾ ന്യായമെന്ന് ചർച്ചയിൽ സർക്കാർ വ്യക്തമാക്കി.

വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. സാംസ്കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റിൽനിന്നും മൂന്ന് രൂപ ഈടാക്കി കോടികൾ സർക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അർഹരായവർക്കൊന്നും പെൻഷൻ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകൾ ആവശ്യപ്പെടുന്നു.

തിയേറ്ററുകൾ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്യും. വിനോദ നികുതി നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു.

തിയേറ്ററുകളുടെ ലൈസൻസ്, ഷൂട്ടിംഗ് ഏകജാലകസംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോർഡുമായി ചർച്ചചെയ്യും. വിവിധ വകുപ്പുകൾ ഇടപെടേണ്ട വിഷയങ്ങളിൽ തുടർ ചർച്ചകൾ നടക്കും. അനുഭാവപൂർവമായ സമീപനമാണ് മന്ത്രിയിൽ നിന്നുണ്ടായതെന്നും നാളെ പതിവുപോലെ തിയേറ്ററുകൾ പ്രവർത്തിക്കും ഫിലിം ചേംബർ അറിയിച്ചു.

Read more