ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപം; പുറത്ത് വിട്ടത് തലയും വാലുമില്ലാത്ത ചാറ്റുകളെന്ന് പരാതിക്കാരി, ഉദ്ദേശം തന്നെ അപമാനിക്കൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതിക്കാരിക്കെതിരെ രാഹുലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ പുറത്ത് വിട്ട ചാറ്റുകൾ തന്നെ അപമാനിക്കാനെന്ന് പരാതിക്കാരി. തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്ത് വിട്ടതെന്ന് പറഞ്ഞ പരാതിക്കാരി ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും കൂട്ടിച്ചേർത്തു.

തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു. പാലക്കാട് തിരഞ്ഞെടുപ്പിനിടെയാണ് രാഹുൽ ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞതെന്നും കഴിഞ്ഞ ആഗസ്റ്റിൽ രാഹുലിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടപ്പോള്‍ നിജസ്ഥിതി അറിയാനാണ് നേരിൽ കാണമെന്ന പറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് തന്നെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും എല്ലാം നേരിടാൻ തയ്യാറായിട്ടാണ് മുന്നോട്ടുവന്നതെന്നും പരാതിക്കാരി പറഞ്ഞു. ഇന്നലെയാണ് പരാതിക്കാരിക്കെതിരെ രാഹുലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ ചില ചാറ്റുകൾ നിരത്തി രംഗത്തെത്തുന്നത്. രണ്ടുമാസം മുമ്പ് വരെ പരാതിക്കാരി തന്നോട് സംസാരിച്ചിരുന്നെന്നും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തനിക്കും തന്റെ കുടുംബത്തിനെതിരെയും രൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണെന്നും ഫെന്നി നൈനാൻ പറയുന്നു.

Read more

പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും ഫെനി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. രാഹുൽ എംഎൽഎയുടെ വിഷയത്തിൽ തന്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് താൻ മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ അത് താൻ ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞുവെന്നും ഫെന്നി നൈനാൻ പറയുന്നു.