സിപിഎമ്മിൽ പൊട്ടിത്തെറി. മന്ത്രി സജി ചെറിയനെതിരെ തുറന്നടിച്ച് ജി സുധാകരന് രംഗത്തെത്തി. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന് ശ്രമിച്ചുവെന്നാണ് ജി സുധാകരനറെ ആരോപണം. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണമെന്നും തന്നെ ഉപദേശിക്കാനുള്ള അർഹത സജി ചെറിയാനില്ലെന്നും ജി സുധാകരൻ പരസ്യമായി പ്രതികരിച്ചു.
തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നും ടീ പാർട്ടി നടത്തിയെന്നും ജി സുധാകരൻ ആരോപിക്കുന്നു. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചുവെന്നും ജി സുധാകരൻ പറഞ്ഞു.
തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നതെന്നും ജി സുധാകരൻ പറഞ്ഞു. പാർട്ടിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ല. തന്നോട് ഏറ്റു മുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. അത് നല്ലതിനല്ല. തെരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ പരാതി വന്നു. സജി ചെറിയാൻ അറിയാതെ പരാതി പോകുമോ. സജി ചെറിയാൻ അതിൽ പങ്കാളി അല്ലേയെന്നും ജി സുധാകരന് ചോദിച്ചു. തന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജിക്കുള്ളത്. അതിനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.







