ക്വാറിക്കെതിരെ പരാതി നല്‍കിയ ആളോട് ആ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്യുന്ന ഡി വൈ എഫ് ഐ നേതാവ് അഡ്വ. എന്‍ വി വൈശാഖന്റെ വീഡിയോ പുറത്ത് വന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലെ ക്വാറിക്കെതിരെ പരാതി നല്‍കിയ അജിത്ത് കൊടകര എന്നയാള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ക്വാറിക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാം എന്നും പരാതിക്കാരന്റെ ആവശ്യം പറയണമെന്നുമാണ് ഈ വീഡിയോയില്‍ വൈശാഖന്‍ പറയുന്നത്. വെറുതെ ഒരാളെ ദ്രോഹിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ അഭിഭാഷകന്‍ എന്ന നിലയിലാണ് ഈ കേസില്‍ ഇടപെട്ടതെന്നും മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവമാണെന്നും വൈശാഖന്‍ പിന്നീട് വിശദീകരിച്ചു. അന്ന് താന്‍ ഡി വൈ എഫ ഐയുടെ ഭാരവാഹിയായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
Read more
വനിത സഹപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും എന്‍ വി വൈശാഖനെ സി പി എം മാറ്റി നിര്‍ത്തിയിരുന്നു. അതിനെ പിറകേയാണ് ഈ വീഡിയോ പുറത്ത് വരുന്നത്. സി പി എമ്മിലെ ഗ്രൂപ്പ് വഴക്കാണ് ഈ വീഡിയോ പുറത്തുവരാന്‍ കാരണമെനാണ് പറയപ്പെടുന്നത്.