'ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ല, കുടിച്ച് കൂത്താടരുത്'; ആഹ്വാനവുമായി ഹിന്ദുസംഘടന

ക്രിസ്മസ് ആഘോഷിക്കരുതെന്ന ആവശ്യത്തിന് പിന്നാലെ പുതുവര്‍ഷാങ്ങളും വേണ്ടെന്ന പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. ഹിന്ദു ജനജാഗൃതി സമിതിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററുകളിലാണ് ഈ ആഹ്വാനം നടത്തുന്നത്.

ജനുവരി ഒന്ന് ഹിന്ദുക്കളുടെ പുതുവര്‍ഷാരംഭമല്ല.
“ഹിന്ദുക്കളേ, പുതുവര്‍ഷാരംഭം പാശ്ചാത്യരെ പോലെ ഡിസംബര്‍ 31ന് രാത്രി കുടിച്ച് കൂത്താടി ആഘോഷിക്കുന്നത് ഉപേക്ഷിക്കുക. ജനുവരി 1-ന് പുതുവത്സരാശംസകള്‍ നല്‍കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. മറ്റുള്ളവരെയും ഇക്കാര്യം ബോധ്യപ്പെടുത്തുക. പുതുവര്‍ഷം ഹിന്ദു വര്‍ഷാരംഭ ദിനത്തില്‍ ആഘോഷിക്കുക” എന്നാണ് ഹിന്ദു ജനജാഗൃതി സമിതിയുടെ പേരില്‍ തയ്യാറാക്കിയിരിക്കുന്ന പോസ്റ്ററില്‍ പറയുന്നത്.

കേരളത്തില്‍ എംജി കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനെതിരെ ഒരുവിഭാഗം പേര്‍ രംഗത്ത് വന്നിരുന്നു. ഭീഷണികളുയര്‍ന്നതിനെ തുടര്‍ന്ന് കോളേജിന് പുറത്താണ് ക്രിസ്മസ് ആഘോഷം നടത്തിത്. രാജസ്ഥാനില്‍ കരോളിന് പോയ പുരോഹിതരെ നിര്‍ബന്ധിത മതപരിവര്‍നം ആരോപിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യിപ്പിക്കുകയുമുണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് പുതുവര്‍ഷാഘോഷത്തിനെതിരെയുള്ള പ്രചാരണം.