'രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരരുത്‌'; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഇല്ല, മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളി

മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളി സുപ്രീം കോടതി. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യമാണ് സുപ്രിംകോടതി തള്ളിയത്. ഹർജിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ സുപ്രിം കോ‌ടതി രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരരുതെന്നും പറഞ്ഞു.

സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോ‌ടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോ​ഗപ്പെടുത്തിക്കൊണ്ട് സിഎംആറിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു ആരോപണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയു‌ടെ ആവശ്യം ആദ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തിയെങ്കിലും സമാനമായ നിലപാട് തന്നെയായിരുന്നു കേരള ഹൈക്കോടതിയും സ്വീകരിച്ചത്.

Read more