സി.പി.ഐ സംസ്ഥാന കൗണ്‍സില്‍; ഇ. എസ് ബിജിമോളും പുറത്ത് എറണാകുളത്തെ മത്സരത്തില്‍ പ്രമുഖര്‍ക്ക് തോല്‍വി,

സിപിഐ സംസ്ഥാന കൗണ്‍സില്‍ എറണാകുളം ജില്ലാ ഘടകത്തിലെ മത്സരത്തില്‍ പ്രമുഖര്‍ക്ക് തോല്‍വി. മുന്‍ ജില്ലാ സെക്രട്ടറി പി. രാജു, എ.എന്‍ സുഗതന്‍, എം.ടി നിക്‌സണ്‍, സി.റ്റി സഞ്ജിത്ത് എന്നിവര്‍ തോറ്റു.

ചാത്തന്നൂര്‍ എംഎല്‍എ ജി.എസ് ജയലാലിനെയും മുന്‍ പീരുമേട് എം എല്‍ എ ഇ എസ് ബിജിമോളെയും സംസ്ഥാന കൗണ്‍സില്‍ നിന്നൊഴിവാക്കി.കൗണ്‍സില്‍നിന്ന് ഒഴിവാക്കി. സഹകരണാശുപത്രി വിവാദത്തില്‍ നേരത്തെ പുറത്താക്കിയ ജയലാലിനെ തിരിച്ചെടുത്തില്ല.

. പ്രായപരിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് സി ദിവാകരനെ ഒഴിവാക്കിയത്ഒഴിവാക്കല്‍. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരുടെ പട്ടികയില്‍ സി. ദിവാകരന്‍ ഇല്ല.

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തിരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍തന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും.