സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ മരണനിരക്ക് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്കരുമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്.
ഒരു വയസിനും 17 വയസിനുമിടയിലുള്ള 3 പേര്‍, 18 വയസിനും 40നും ഇടയിലുള്ള 26 പേര്‍, 41നും 59നും ഇടയിലുള്ള 138 പേര്‍, 60വയസിന് മുകളിലുളള 405 പേര്‍ എന്നിങ്ങനെയാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക്. ഇതില്‍ 72.73 ശതമാനം പേര്‍ക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഉറവിടമറിയാതെ രോഗബാധിതരായ 23 ശതമാനം പേരും മരിച്ചവരില്‍ പെടുന്നു.
രോഗബാധിതരില്‍ എല്ലാ പ്രായപരിധിയില്‍ പെട്ടവരും മരിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. മാത്രവുമല്ല റിവേഴ്സ് ക്വാറന്‍റൈൻ അടക്കം പാളുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
Read more
കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കിലിത് 1000 കടന്നു. മരണനിരക്ക് കുറച്ച് കാണിക്കാൻ പല മരണവും കോവിഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന ആരോപണവും ശക്തമാണ്. രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരുന്ന ആഴ്ചകള്‍ നിര്‍ണായകമാണ്







