സ്ത്രീകൾ ഭരിക്കുന്ന രാജ്യങ്ങളിൽ അഴിമതി കുറവാണെന്ന് മുൻ ഡിജിപി ബി. സന്ധ്യ. സ്ത്രീകൾ ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും സമൂഹം അംഗീകരിക്കില്ലെന്നതാണ് കാരണം. ഓച്ചിറയിൽ വൃശ്ചികോത്സവത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തദ്ദേശ സ്വയംഭരണത്തിൽ വനിതാ സംവരണം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നും സന്ധ്യ പറഞ്ഞു. ലോക്സഭയിൽ വനിതാ സംവരണം എത്രയും വേഗം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്ത്രീകൾ മുന്നോട്ട് വരണമെന്നും അവർ കൂട്ടിച്ചേർത്തു.







