പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭീഷണി ആരോപണത്തിൽ വിശദീകരണവുമായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. കോൺഗ്രസിന് പാലക്കാട് വെപ്രാളമാണെന്നും ബിജെപിക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മറച്ചുവെക്കാൻ നടത്തുന്ന ശ്രമങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. 50 ആം വാർഡിൽ ബിജെപിക്ക് ആരേയും സ്വാധീനിക്കേണ്ട ആവശ്യമില്ല. യുഡിഎഫ് എൽഡിഎഫ് ചേർന്ന് നിന്നാൽ അവിടെ 100 വോട്ട് കിട്ടില്ല. ശ്രീകണ്ഠൻ അല്ല രാഹുൽ ഗാന്ധി മത്സരിച്ചാലും 50 ആം വാർഡിൽ BJP ജയിക്കും. എതിരാളികൾ ഉണ്ടാവണമെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
അതേസമയം സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ തെളിവുകൾ പുറത്ത് വിടാൻ പാലക്കാട് എംപിയെ വെല്ലുവിളിക്കുന്നുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പ്രചരണത്തിന് ഇറങ്ങുന്നതിന്റെ ജാള്യത മറച്ചുവെക്കാൻ കോൺഗ്രസ് പല ശ്രമങ്ങൾ നടത്തുന്നുവെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.







