'എസ്‌ഐആർ തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ ആശങ്ക, രാഷ്ട്രീയ പാർട്ടികളെ അവഗണിച്ചുള്ള തീരുമാനം'; സർവകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് എസ്‌ഐആർ തിടുക്കത്തിൽ നടപ്പാക്കാനുള്ള തീരുമാനം ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടികളെ അവഗണിച്ചുള്ള തീരുമാനമാണ് തിടുക്കപ്പെട്ട് എസ്‌ഐആർ നടപ്പാക്കാനുള്ള തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കാണ് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി ആരംഭിക്കുന്നത്.

Read more