മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് ശമ്പളം കേരള ഖജനാവിൽനിന്നാണ്, പാർട്ടി ഓഫീസിൽ നിന്നല്ല: പി.എം മനോജിനെ വിമർശിച്ച് വിനു.വി.ജോണ്‍

മുഖ്യമന്ത്രി പിണറായി വിജയനോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങൾ ഉന്നയിച്ച ഏഷ്യാനെറ്റ് ന്യൂസിലെ റിപോർട്ടർമാരെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിനെ വിമർശിച്ച് ചാനലിന്റെ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ വിനു വി ജോണ്‍. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ശമ്പളം കേരള ഖജനാവിൽനിന്നാണ്,പാർട്ടി ഓഫീസിൽ നിന്നല്ല എന്ന് വിനു വി ജോണ്‍ തന്റെ ട്വിറ്ററിൽ കുറിച്ചു.

“പാർട്ടിയ്ക്ക് മാധ്യമ ബഹിഷ്കരണമാകാം.പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് പരസ്യമായി ഒരുചാനലിനോട് യുദ്ധം പ്രഖ്യാപിക്കാനാകുമോ?ശമ്പളം കേരള ഖജനാവിൽനിന്നാണ്,പാർട്ടി ഓഫീസിൽ നിന്നല്ല.വാർത്താ സമ്മേളനത്തിൽഎത്രപേർവരണം, എത്രചോദ്യം ചോദിക്കണംഎന്നത് മാധ്യമസ്വാതന്ത്ര്യമാണ്.” വിനു വി ജോണ്‍ പറഞ്ഞു.

പി.എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് പട്ടികയില്‍ മനോജിന്റെ പദവി സൂചിപ്പിക്കുന്ന ഭാഗവും പങ്ക് വച്ച് കടക്ക്പുറത്ത് എന്ന ഹാഷ്‌ടാഗോടെയായിരുന്നു വിനു വി ജോണിന്റെ പ്രതികരണം.

വാർത്താസമ്മേളനത്തിൽ “ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല. ഒരിടത്തു നിന്ന് രണ്ടു പേർ. പരസ്പരം കയ്യും പിടിച്ച് ചോദ്യങ്ങൾ. ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ എന്നതാണ് മര്യാദ. ഒരാൾ തന്നെ രണ്ട് – പരമാവധി മൂന്ന് – അത്രയേ ചോദിക്കൂ. അതും മര്യാദ. ഇവിടെ നേരോടെയുമല്ല; നിർഭയവുമല്ല – നിരന്തരം മര്യാദകെട്ട്…!” എന്നായിരുന്നു പി എം മനോജിന്റെ പരിഹാസം.

https://www.facebook.com/pm.manoj1/posts/3493022197384058