കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കുട്ടി കടലുണ്ടിപ്പുഴയില്‍ കുളിച്ചതോടെയാണ് അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് വിവരം. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നു.

Read more

നേരത്തെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ചുരുക്കം ചില കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് സംസ്ഥാനത്ത് ലഭ്യമല്ലെന്നാണ് ചികിത്സയിലുള്ള കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം സമാന രോഗലക്ഷണങ്ങളുമായി നാല് കുട്ടികളെ കൂടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.