മൂന്നു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിക്കും

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് . മൂന്നു ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അഞ്ചു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മുന്നറിയിപ്പില്ലാത്ത കനത്തമഴയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ദേശീയദുരന്ത നിവാരണസേനയുടെ കൂടുതല്‍ ടീമുകളെ വിന്യസിക്കും.

നിലവിലുളള രണ്ട് ടീമുകള്‍ക്ക് പുറമെ അഞ്ച് ടീമുകള്‍ കൂടി നാളെ എത്തും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ദുരന്തനിവാരണസേനയെ വിന്യസിക്കുക .