ശബരിമലയെ സംരക്ഷിക്കാൻ കേന്ദ്ര ഗവൺമെൻറ് തയ്യാറാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ശബരിമല കോലായിൽ പിണറായി സർക്കാരിൻറെ അറിവില്ലാതെ ഒന്നും നടക്കില്ല എന്നും കൂട്ടിച്ചേർത്തു. നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിന്നിൽ രാഷ്ട്രീയ നേതൃത്വമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. ഗുരുതര വീഴ്ചയുണ്ടായി. അത് ഏത് സാധാരണക്കാരനും മനസ്സിലാകും. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അതെസമയം 30 കൊല്ലത്തിന് അകത്തുള്ള ഓഡിറ്റ് റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read more
സംസ്ഥാന സർക്കാരിന് കൊള്ള മാത്രമാണ് ചെയ്യാൻ ആഗ്രഹം. കേന്ദ്ര ഗവൺമെൻറ് ശബരിമലയെ സംരക്ഷിക്കാൻ തയ്യാറാണ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ കേരള മന്ത്രിമാർക്ക് പങ്കുണ്ട്. ഞാൻ ആരുടെയെങ്കിലും വീട്ടിൽ കയറി സ്വർണം എടുത്താൽ അത് വീഴ്ചയാണോ കളവാണോ?. സിപിഐഎം ചെയ്താൽ അത് വീഴ്ച ബാക്കിയുള്ളവർ ചെയ്താൽ കളവ്. ആ നയം ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.







