യു.പി.എ ഭരണകാലത്ത് നരേന്ദ്ര മോദിക്ക് എതിരെ മൊഴി നല്‍കാന്‍ സി.ബി.ഐ സമ്മര്‍ദ്ദം ചെലുത്തി: അമിത് ഷാ

യു പി എ സര്‍ക്കാരിന്റെ കാലത്ത് വ്യാജ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോദിക്കെതിരെ മൊഴി നല്‍കാന്‍ സി ബി ഐ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത്ഷാ. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ സി ബിഐ ചോദ്യം ചെയ്തപ്പോഴാണ് ഈ ശ്രമം നടന്നത്.

ഒരു സ്വകാര്യ വാര്‍ത്ത ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ശേിയ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്.”ഗുജറാത്തില്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയെ കൂടി ഉള്‍പ്പെടുത്തുന്ന മൊഴി നല്‍കാന്‍ സിബിഐ എനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അന്ന് മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഇത് സംഭവിച്ചത്”, ഇങ്ങനെയാണ് അമിത് ഷാ പരിപാടിയില്‍ പറഞ്ഞത്.

കോടതി ശിക്ഷിക്കുന്ന ആദ്യത്തെ നേതാവല്ല രാഹുല്‍ ഗാന്ധിയെന്നാണ് രാഹുലിനെ അയോഗ്യനാക്കിയതിനെക്കുറിച്ച് അമിത്ഷാ പറഞ്ഞത്. അപ്പീല്‍ പോകുന്നതിന് പകരം രാഹുല്‍ പ്രശ്നം ഗുരുതരമാക്കാനാണ് ശ്രമിക്കുന്നത്.

Read more

വിധിയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വരുത്തിത്തീര്‍ക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിയ്ക്ക് മേല്‍ പഴിചാരുകയാണെന്നും അമിത് ഷാ പറഞ്ഞു. രാഹുലിനെക്കാള്‍അനുഭവം ജ്ഞാനമുള്ള പലര്‍ക്കും കോടതിവിധിയെ തുടര്‍ന്ന് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഗാന്ധി കുടുംബത്തിന് വേണ്ടി മാത്രം നിയമം മാറ്റിയെഴുതണോ? അത് എന്ത് ചിന്താഗതിയാണെന്നും അമിത്ഷാ ചോദിച്ചു.