കണ്ണൂര്‍ പെരുങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

കണ്ണൂര്‍ പാനൂര്‍ പെരുങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. ബസിന്‍റെ ക്ലീനറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ബെഗളൂരുവില്‍ നിന്ന് തലശ്ശേരിക്ക് വരികയായിരുന്ന സ്വകാര്യ ബസ് പാലത്തിന്‍റെ കൈവരി തകര്‍ത്ത പുഴയിലേക്ക് മറിയുകയായിരുന്നു.

കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, ജിതേഷ്, പ്രേമലത എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയോടെകൂടിയാണ് അപകടം നടന്നത്.

യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.  ഡ്രൈവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്.