'ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ പീഡിപ്പിച്ചു'; രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി യുവതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. എറണാകുളം സ്വദേശിയായ യുവതിയാണ്‌ പരാതി നൽകിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

പരാതിക്ക് കാരണം കുടുംബ പ്രശ്‌നമെന്നാണ് ബിജെപിയുടെ വിശദീകരണം. ആരോപണവിധേയനായ സി കൃഷ്‌ണകുമാർ ഉടൻ മാധ്യമങ്ങളെ കാണും. യുവതി നേരിട്ടാണ് രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി പരാതി നൽകിയത്. ണ്ടുദിവസം മുമ്പാണ് പരാതി നൽകിയത്. പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകി.

ആർഎസ്എസ് ബിജെപി നേതാക്കൾക്ക് നേരത്തെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. പരാതിയുമായി ആദ്യം ഗോപാലൻകുട്ടി മാസ്റ്ററെ കണ്ടിരുന്നു. പിന്നീട് വി.മുരളീധരനെയും, എം.ടി രമേശിനെയും, സുഭാഷിനേയും പരാതിയുമായി സമീപിച്ചെങ്കിലും നടപടിയെടുക്കാമെന്ന് ഉറപ്പുനൽകുക മാത്രമാണുണ്ടായത്.

Read more