ബിജെപിയും കോണ്‍ഗ്രസും ജനക്ഷേമ പദ്ധതികള്‍ തടയുന്നു; നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തുന്നുവെന്ന് എംവി ഗോവിന്ദന്‍

സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുക മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷന്റെ പിന്തുണയോടെ കോണ്‍ഗ്രസും ബിജെപിയും സ്വീകരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എങ്ങനെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാതിരിക്കാം എന്നു ചിന്തിക്കുന്ന പ്രതിപക്ഷം ലോകത്ത് വേറെങ്ങും കാണില്ല.

ജനദ്രോഹ നിലപാടെടുക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് നീങ്ങുന്നത്. പൊതുവിതരണ സംവിധാനത്തിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമ്പോള്‍ അതനുവദിക്കില്ലെന്നതാണ് അവരുടെ നിലപാടെന്നും അദേഹം പറഞ്ഞു.