ആലുവയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവതി മരിച്ചു; യുവാവിന് ഗുരുതര പരിക്ക്

ആലുവ പുളിഞ്ചോടില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂര്‍ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിന്‍ ജോയിയെ( 23) ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ കൊച്ചി മെട്രോ പില്ലര്‍ നമ്പര്‍ 69ന് സമീപമായിരുന്നു അപകടം. ലിയയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിജിന്‍ ജോയിയുടെ പരിക്ക് ഗുരുതരമാണ്.

ജിബിനെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ച ശേഷംമാണ് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മേലൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ് ലിയ ജിജി.