വെള്ളാപ്പള്ളി ഭരണം നിലനിര്‍ത്തിയത് ഗുണ്ടായിസത്തിലൂടെ; രൂക്ഷവിമര്‍ശനവുമായി ബിജു രമേശ്

എസ് എന്‍ഡിപി തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശ രീതി റദ്ദാക്കിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി ബിജു രമേശ്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇത്രയും കാലം വെള്ളാപ്പള്ളി ഭരണം നിലനിര്‍ത്തിയത് ഗുണ്ടായിസത്തിലൂടെയാണെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതി വിധിയോടെ യോഗത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും. മുമ്പ് 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലായിരുന്നു തെരഞ്ഞെടുപ്പ് അതേസമയം , ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത് വന്നിരുന്നു.

കാല്‍ നൂറ്റാണ്ടായി എസ്എന്‍ഡിപി യോഗത്തിന്റെ നേതൃനിരയില്‍ താന്‍ തുടരുന്നത് പ്രാതിനിധ്യ വോട്ടവകാശ തീതിയിലാണെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം ഹൈക്കോടതി വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് അറിയിച്ചു.

Read more

അതേസമയം, കമ്പനി നിയമം അനുസരിച്ച കേന്ദ്രം നല്‍കിയ പ്രത്യേക ഇളവാണ് റദ്ദായത്. ഇതോടൊപ്പം തന്നെ 1999ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.