ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിൻ ആക്കണം: ശബരീനാഥന്‍ എം.എല്‍.എ

 

ദുരന്ത മുഖത്ത് നിന്ന് പ്രവാസികളെ കേരളത്തിൽ എത്തിക്കുവാൻ യൂത്ത്കെയര്‍ പദ്ധതിയുടെ ഭാഗമായി വി.ടി.ബൽറാം, ഷാഫി പറമ്പിൽ, അൻവർ സാദത്ത് എന്നിവരോടൊപ്പം സഹായങ്ങൾ സമാഹരിക്കുകയാണെന്നും, 100 പ്രവാസികളെ നാട്ടിലെത്തിക്കാനായി സംഭാവന ചെയ്യണമെന്നും പരിഹാസ രൂപേണ തന്നോട് അഭ്യര്‍ത്ഥിച്ച ശബരീനാഥന്‍ എംഎല്‍എയ്ക്ക് എഴുത്തുകാരന്‍ ബെന്യാമിന്‍ മറുപടി നൽകിയിരുന്നു. ഇതിന് പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശബരീനാഥന്‍ എം.എല്‍.എ.

സബരിനാഥൻ കെ.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പോരാളി ബെന്യാമിൻ
——————————————
ശ്രീ ബെന്യാമിൻ എനിക്ക് ഇന്ന് ഒരു മറുപടി നൽകി. ഈ മറുപടി പോസ്റ്റിന്റെ ഒരു പ്രസക്‌ത ഭാഗം ചുവടെ ചേർക്കുന്നു….

“അപ്പോൾ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്.”

ഞാൻ പണ്ട് പറഞ്ഞത് അദ്ദേഹത്തിന് സർക്കാരിന്റെ ആസ്‌ഥാനകവി പട്ടം ചാർത്തണമെന്നാണ്. പക്ഷേ ഈ ഭാഷാചാരുതയ്ക്ക് അത് വേണ്ട, പകരം ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിൻ ആക്കണം. അതാണ് ഉചിതം.

ശബരി

https://www.facebook.com/SabarinadhanKS/posts/1322976444560474